KeralaNews

കലോത്സവത്തിനിടയില്‍ സി.പി.എം കൊലയുത്സവം നടത്തി:കുമ്മനം

കണ്ണൂര്‍: തലശേരി അണ്ടല്ലൂരിലെ ബി.ജെ.പി. പ്രവര്‍ത്തന്‍ സന്തോഷ്‌ കുമാറിന്റെ കൊലപാതകം കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷിക്കണമെന്നു ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരന്‍. കലോത്സവത്തിനിടയില്‍ കൊലയുത്സവം നടത്തുകയായിരുന്നു സി.പി.എം. സന്തോഷിന്റെ കൊലപാതകം സംബന്ധിച്ച് പി.ജയരാജനും എം.വി ജയരാജനും നുണപ്രചരണം നടത്തുകയാണ്. കൊലയാളികളെ രക്ഷിക്കാനാണ് ഇവർ ശ്രമിക്കുന്നത്. കൊലപാതകത്തിന് പിന്നിലുള്ളവരെ സി.പി.എം പ്രാദേശിക നേതൃത്വത്തിനറിയാമെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി.

തങ്ങളുടെ ഇംഗിതത്തിനനുസരിച്ചു പ്രവര്‍ത്തിക്കാത്ത എസ്‌.പിയേയും ഐ.ജിയേയും സി.പി.എം മാറ്റി.കൂടാതെ സാംസ്‌കാരിക നായകര്‍ സന്തോഷിന്റെ കൊലപാതകത്തെക്കുറിച്ച്‌ മിണ്ടാത്തത്‌ അപലപനീയമാണെന്നും കുമ്മനം പറയുകയുണ്ടായി. സി.പി.എം. അക്രമത്തിനെതിരേ 23 ന്‌ എല്ലാ ജില്ലകളിലും പ്രതിഷേധ ധര്‍ണയും പ്രതിഷേധ സദസും സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button