മലപ്പുറം: അക്രമം നടന്ന വാണിയമ്പലം ത്രിപുര സുന്ദരി ക്ഷേത്രം മുസ്ളീം ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.എന്‍.എ ഖാദറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ ഉച്ചയോടെ ക്ഷേത്രത്തിലെത്തിയത്. അപലപനീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്ക് മനുഷ്യരുടെ ഇടയില്‍ ജീവിക്കാന്‍ അര്‍ഹത ഇല്ലെന്നും സാമൂഹിക വിരുദ്ധരെ സമൂഹം ഒറ്റപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രം ഭരണസമിതിക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത അദ്ദേഹം സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ച ആംപ്ളിഫയറിന് പകരമായി മറ്റൊന്ന് ലീഗ് കമ്മറ്റി ക്ഷേത്രത്തിലേക്ക് സംഭാവനയായി നല്‍കുമെന്നും പറഞ്ഞു. നേരത്തെ ബിജെപി നേതാക്കളും ക്ഷേത്രം സന്ദര്‍ശിച്ച് സ്ഥിതി ഗതികള്‍ വിലയിരുത്തി.
Post Your Comments