KeralaNews

ജ്യോതികുമാർ ചാമക്കാലയുടെ നേതൃത്വത്തിൽ പീഡന പരമ്പര -ആരോപണവുമായി ലക്ഷ്മി നായർ

തിരുവനന്തപുരം: കെ.പി.സി.സി സെക്രട്ടറിയും കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗവുമായ ജ്യോതികുമാര്‍ ചാമക്കായ്ക്കെതിരെ ആരോപണവുമായി ലക്ഷ്മി നായർ. ജ്യോതികുമാർ ചാമക്കാലയുടെ നേതൃത്വത്തിൽ പീഡന പരമ്പരയാണ് അരങ്ങേറുന്നതെന്ന് ലക്ഷ്മി നായർ ആരോപിച്ചു.

കഴിഞ്ഞ കാലങ്ങളായി ജ്യോതികുമാർ ചാമക്കാല വ്യക്തിപരമായി തന്നോട് കാണിച്ചുകൂട്ടുന്ന പീഡനപരമ്പരയുടെ മറ്റൊരു അധ്യായമാണ് ഇപ്പോൾ നടക്കുന്നതെന്നും ജ്യോതികുമാർ ചാമക്കാല എതിരായി നൽകിയ ക്രിമിനൽ കേസ് ഇപ്പോഴും പേരൂർക്കട പോലീസ് സ്റ്റേഷനിൽ നിലവിലുണ്ടെന്നും ലക്ഷ്‌മി നായർ കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ലക്ഷ്മി നായര്‍ ഇക്കാര്യങ്ങൾ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button