തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം. ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തതിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തൽ. ലോ അക്കാഡമി ഉടമ ലക്ഷ്മി നായരുടെ സല്‍സാര്‍ ഹെതര്‍ ഫ്ളാറ്റ് സമുച്ചയത്തില്‍ റീബില്‍ഡ് കേരള പ്രളയാനന്തര പുനര്‍നിര്‍മാണ പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ ഓഫീസ് വാടകയ്ക്കെടുത്തതും ശിവശങ്കറിന്റെ താത്പര്യത്തിന് വഴങ്ങിയാണെന്നാണ് റിപ്പോർട്ട്. ഈ ഫ്‌ളാറ്റിന്റെ തിരഞ്ഞെടുപ്പും പരിഷ്‌ക്കരിക്കാനായി വന്‍ തുക ചെലവിട്ടതുമെല്ലാം വിവാദമായിരുന്നു.
ലോ അക്കാഡമിയുടെ പേരില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ച ശേഷം ഈ ട്രസ്റ്റിന്റെ പേരിലാണ് സെക്രട്ടേറിയറ്റിനു സമീപമുള്ള പുന്നന്‍ റോഡിന്റെ അരികില്‍ ഈ കെട്ടിടസമുച്ചയം നിര്‍മിച്ചത്. ചട്ടവിരുദ്ധമായി നിര്‍മിച്ചതെന്ന ആരോപണം നേരിടുന്ന ഫ്ലാറ്റിൽ ഓഫിസ് എടുക്കരുതെന്ന് നിർദേശം ഉണ്ടായിരുന്നെങ്കിലും ശിവശങ്കർ ഇത് കാര്യമാക്കിയില്ല. തുടര്‍ന്ന് ലക്ഷങ്ങള്‍ പാട്ടത്തുക നല്‍കി ഫ്ലാറ്റ് എടുത്തു. ഇതിന് പകരമായാണ് ലക്ഷ്മി നായര്‍ ഇതേ കെട്ടിടത്തില്‍ ശിവശങ്കറിനു താമസിക്കാന്‍ ഫ്ളാറ്റ് നല്‍കിയതെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം.
Post Your Comments