ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന. ഗോവയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ കൈക്കൂലി പരാമര്‍ശത്തെത്തുടര്‍ന്നാണ് കെജ്‌രിവാളിന് തിരഞ്ഞെടുപ്പ് കമ്മീഷന് ശാസന നല്‍കിയത്.
ബിജെപിയോടും കോണ്‍ഗ്രസിനോടും പണം വാങ്ങിക്കൊള്ളു, എന്നാല്‍ വോട്ട് എഎപിക്ക് ചെയ്യണമെന്നായിരുന്നു തിരഞ്ഞെടുപ്പ് റാലിക്കിടെ കെജ്‌രിവാള്‍ ആവശ്യപ്പെട്ടത്. കെജ് രിവാളിന്റെ പ്രസംഗം കൈക്കൂലിയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കലാണെന്നും കാട്ടി ബിജെപിയാണ് പരാതി നല്‍കിയത്. എന്നാല്‍ കമ്മീഷന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് കെജ്‌രിവാള്‍ അറിയിച്ചു. ഈ വിഷയത്തില്‍ കോടതി മുമ്പ് തനിക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചതായിരുന്നുവെന്നും കമ്മീഷന്‍ കോടതി വിധി മറികടന്നതിനെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments