ന്യൂഡൽഹി : ബിസിസിഐയുടെ പുതിയ ഭരണസമിതിയെ സുപ്രീംകോടതി ഇന്ന് പ്രഖ്യാപിക്കും. അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ അമിക്കസ് ക്യൂറിമാരായ ഗോപാല്‍ സുബ്രഹ്മണ്യം അനില്‍ ബി ദിവാന് എന്നിവര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. മുന്‍ ക്രിക്കറ്റ് താരം, അഭിഭാഷകന്, കൺട്രോളർ ആന്‍ഡ് ഓഡിറ്റര്‍ ജനറലിലെ ഒരു അംഗം എന്നിവര്‍ പുതിയ ഭരണസമിതിയിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ജസ്റ്റിസ് ദിപക് മിശ്ര അധ്യക്ഷനായ മൂന്നംഗ പുതിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇന്ത്യന്‍ മുന്‍ ക്യാപ്റ്റനും കൊല്‍ക്കത്ത ക്രിക്കറ്റ് അസോസിയേഷന് അധ്യക്ഷനുമായ സൗരവ് ഗാംഗുലി ബിസിസിഐ യുടെ നേതൃസ്ഥാനത്തേക്ക് എത്തുമെന്ന സൂചനകളും ശക്ത്തമാണ് .
Post Your Comments