മുംബൈ : നാലാംക്ലാസ് വിദ്യാഭ്യാസമുള്ള 94 കാരന്റെ വാര്‍ഷിക വരുമാനം ആരെയും ഞെട്ടിപ്പിക്കുന്നത്. അഞ്ചാം ക്ലാസില്‍ തോറ്റതോടെ പഠനം അവസാനിപ്പിച്ച ധരംപാല്‍ ഗുലാട്ടിയാണ് ഈ വ്യക്തി. 94 മത് വയസ്സില്‍ 21 കോടി രൂപ വാര്‍ഷിക വരുമാനമാണ് ധരംപാല്‍ ഗുലാട്ടിയ്ക്ക് ഉള്ളത്. എം.ഡി.എച്ച് മസാല കമ്പനിയുടെ സിഇഒയാണ് ഇദ്ദേഹം. കമ്പനിയുടെ 80 ശതമാനം ഓഹരിയും സ്വന്തമാക്കിയ ധരംപാല്‍ പതിറ്റാണ്ടുകളായി പരസ്യചിത്രങ്ങളിലും മുഖം കാണിച്ചു വരുന്നു. എം.ഡി.എച്ച് മസാലപ്പൊടികളുടെ കവറുകളില്‍ ഇദ്ദേഹത്തിന്റെ മുഖം കാണം.
എം.ടി.എച്ച് മസാലപ്പൊടികളുടെ കവറുകളില്‍ ഇദ്ദേഹത്തിന്റെ മുഖം കാണാം. സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ദാദാജിയെന്നും മഹാഷായ്ജിയെന്നുമാണ് ധരംപാല്‍ അറിയപ്പെടുന്നത്. ഉത്പന്നത്തിന്റെ ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്യാതെ ന്യായമായ വിലയ്ക്ക് വില്‍ക്കാന്‍ സാധിക്കുന്നു എന്നതാണ് ജോലിയില്‍ നിന്നും തനിക്ക് ലഭിക്കുന്ന പ്രചോദനമെന്ന് ധരംപാല്‍ പറയുന്നു. എം.ഡി.എച്ച് എന്ന പേരില്‍ അറിയപ്പെടുന്ന മഹാഷിയാന്‍ ഡി ഹട്ടി കമ്പനിയുടെ വാര്‍ഷിക വരുമാനം 924 കോടി രൂപയും ലാഭം 213 കോടിരൂപയുമാണ്. കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് ലാഭത്തില്‍ 24 ശതമാനത്തില്‍ വര്‍ധനവാണ് കമ്പനി നേടിയെടുത്തത്.
Post Your Comments