KeralaNews

സി.പി.എം എം.ല്‍.എയെ ഫെബ്രുവരി രണ്ടിന് അറസ്റ്റ് ചെയ്തു ഹാജരാക്കാന്‍ ഉത്തരവ്‌

നിലമ്പൂർ: നിലമ്പൂർ എംഎൽ എ .പി .വി അൻവറിനെ ഫെബ്രുവരി രണ്ടിന് അറസ്റ്റു ചെയ്തു ഹാജരാക്കാൻ കോടതി ഉത്തരവ്. എംഎ‍ൽഎയെ ഫെബ്രുവരി രണ്ടിന് അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് കോടതി ഉത്തരവ്.വയോധികനായ കുടിയേറ്റ കർഷകന്റെ ഭൂമി തട്ടിയെടുത്ത കേസിൽ വിധിച്ച നഷ്ടപരിഹാരത്തുക പൂർണമായും അടയ്ക്കാത്തതിനാലാണ് ഉത്തരവ്.മഞ്ചേരി മാലാംകുളം സ്വദേശി സി.പി. ജോസഫിന്റെ സ്ഥലം വാങ്ങിയതിൽ കരാർപ്രകാരം പണം നൽകിയില്ലെന്നും അനധികൃതമായി നാലുസെന്റിൽ കൂടുതൽ സ്ഥലം സ്വന്തമാക്കിയെന്നും ആയിരുന്നു കേസ്. 2014 ഓഗസ്റ്റ് 14ന് പ്രസ്താവിച്ച വിധി രണ്ടരവർഷമായിട്ടും നടപ്പാക്കാത്തതിനെത്തുടർന്ന് മുമ്പു മൂന്നു തവണ അൻവറിനെതിരേ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു

നൂറേക്കറോളം സ്ഥലം വാങ്ങി മഞ്ചേരിയിൽ അൻവർ തുടങ്ങിയ മെട്രോ വില്ല ഹൗസിങ് കോംപ്ലക്സ്, അമ്യൂസ്മെന്റ് പാർക്ക്, സ്‌കൂൾ എന്നിവിടങ്ങളിലേക്കുള്ള റോഡിന് വീതികൂട്ടാൻ സി.പി. ജോസഫിന്റെ 19 സെന്റ് സ്ഥലം വാങ്ങി. എന്നാൽ രാത്രി ജെ.സി.ബി. ഉപയോഗിച്ച് റോഡ് നന്നാക്കുന്നതിന്റെ മറവിൽ നാലു സെന്റിൽ കൂടുതൽ ഭൂമി അൻവർ സ്വന്തമാക്കിയെന്നാണു പരാതി.3,36,719 രൂപയാണ് നഷ്ടപരിഹാരമായി പലിശസഹിതം അടയ്ക്കേണ്ടിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം 2,22,804 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റാണ് കോടതിയിൽ അൻവർ ഹാജരാക്കിയത്. ഇത് അംഗീകരിക്കാൻ കോടതി തയ്യാറായില്ല. തുക പൂർണമായും അടയ്ക്കാതെ വാറൻഡ് പിൻവലിക്കാനാകില്ലെന്നും കോടതി അറിയിക്കുകയുണ്ടായി.ശേഷിക്കുന്ന മുഴുവൻ തുകയ്ക്കുമുള്ള ഡിമാൻഡ് ഡ്രാഫ്റ്റ് 13ന് എടുത്തെങ്കിലും വാദിഭാഗം അഭിഭാഷകൻ പി.എ. പൗരൻ ഓഫീസ് പൂട്ടിപ്പോയതിനാൽ കൈമാറാനും വാറന്റ് പിൻവലിപ്പിക്കാനുമായില്ലെന്നാണ് എംഎ‍ൽഎ. യുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button