ന്യൂഡല്‍ഹി: കേരളത്തിലെ നാല് ബി.ജെ.പി നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, മുന്‍ പ്രസിഡന്റ് പി.കെ കൃഷ്ണദാസ്, ജനറല്‍ സെക്രട്ടറി എം.ടി രമേശ്, കെ സുരേന്ദ്രന് എന്നിവര്‍ക്കാണ് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയത്.
സുരക്ഷ നല്‍കണമെന്ന സംസ്ഥാന ഘടകത്തിന്റെ ആവശ്യം പരിഗണിച്ചാണ് കേന്ദ്രത്തിന്റെ തീരുമാനം. നേതാക്കൾ ഭീഷണിയിലാണെന്നും സുരക്ഷ ഏർപ്പെടുത്തണമെന്നുമായിരുന്നു കേരള ഘടകത്തിന്റെ ആവശ്യം. രണ്ടാഴ്ച മുമ്പ് ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയിരുന്നു. വൈ കാറ്റഗറി സുരക്ഷ അനുസരിച്ച് 12 ഗാര്‍ഡുകളുടെ അകമ്പടിയാണ് നേതാക്കൾക്കുണ്ടാവുക
Post Your Comments