Latest NewsIndiaNews

പീഡനക്കേസ്; എം.എല്‍.എയുടെ വൈ കാറ്റഗറി സുരക്ഷ പിന്‍വലിച്ചു

ന്യൂഡല്‍ഹി: ഉന്നാവോ പീഡനം പ്രതിയായ എം.എല്‍.എയുടെ വൈ കാറ്റഗറി സുരക്ഷ പിന്‍വലിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ കുല്‍ദീപ്​ സിങ്​ സെങ്കാറി​ന്റെ വൈ കാറ്റഗറി സുരക്ഷയാണ് യുപി സർക്കാർ പിൻവലിച്ചത്. അഭ്യന്തര വകുപ്പ്​ പ്രിന്‍സിപ്പല്‍ സെക്രട്ടറി അരവിന്ദ്​ കുമാര്‍ സെങ്കാറി​ന്റെയും വൈ കാറ്റഗറി സുരക്ഷ പിന്‍വലിച്ചു. ബലാല്‍സംഗകേസില്‍ ഏപ്രില്‍ 12ന് അദ്ദേഹത്തിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് അദ്ദേഹത്തിന്റെയും സുരക്ഷ പിൻവലിച്ചത്.

ALSO READ:കത്വ, ഉന്നാവോ പീഡന സംഭവങ്ങളില്‍ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ വനിതാനേതാക്കള്‍ക്ക്‌ പീഡനം

മാഖിയിലെ വീട്ടി​​ന്റെ സുരക്ഷയ്ക്കായി നാല്​ പൊലീസുകാരെയും തോക്കുധാരികളായ മൂന്ന്​ പൊലീസുകാര്‍ എം.എല്‍.എയുടെ സുരക്ഷയ്ക്കായും നിയോഗിച്ചിരുന്നു. ഇൗ സുരക്ഷയാണ്​ പിന്‍വലിച്ചിരിക്കുന്നത്​.​ ഉന്നാവ്​ ബലാല്‍സംഗ കേസില്‍ യു.പി സര്‍ക്കാറിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസിൽ പ്രതികളായവരുടെ വൈ കാറ്റഗറി സുരക്ഷ യുപി സർക്കാർ പിൻവലിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button