Latest NewsNewsIndia

സുരക്ഷാ ഭീഷണി; സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി കേന്ദ്രം

ന്യൂഡൽഹി: സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാലയ്ക്ക് സുരക്ഷ ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. വൈ കാറ്റഗറി സുരക്ഷയാണ് കേന്ദ്രം അദ്ദേഹത്തിന് ഏർപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

Read Also: ഇന്ത്യയെ സഹായിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് ചാൾസ് രാജകുമാരൻ

അദാർ പൂനാവാലയ്ക്കെതിരെ നിരന്തരമായി സുരക്ഷാ ഭീഷണികൾ ഉയരുന്നിരുന്നു. തുടർന്ന് ഏപ്രിൽ 16 ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രകാശ് കുമാർ സിംഗ് അദാർ പൂനാവാലയ്ക്ക് സുരക്ഷ നൽകണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നൽകി. ഇതിന് പിന്നാലെ അദ്ദേഹത്തിന് വൈ പ്ലസ് കാറ്റഗറി സുരക്ഷ അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്.

രാജ്യത്തെ ഏറ്റവും വലിയ വാക്സിൻ നിർമ്മാണ കമ്പനികളിൽ ഒന്നാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട്. കോവിഡ് വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് അദാർ പൂനാവാലെക്കെതിരെ പലവിധ ഭീഷണികൾ ഉയർന്നിരുന്നു.

ഒന്നോ രണ്ടോ കമാന്റോകളും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ 11 സുരക്ഷാ ഉദ്യോഗസ്ഥരായിരിക്കും ഇനി അദ്ദേഹത്തോടൊപ്പം ഉണ്ടാകുക.

Read Also: 112 മുഖേന ഇനി റെയിൽവെ പോലീസ് സേവനങ്ങളും; സംസ്ഥാനത്തെ ഏത് സ്റ്റേഷനിലും ചുരുങ്ങിയ സമയത്തിനുള്ളിൽ പോലീസ് സഹായം എത്തിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button