ന്യൂഡൽഹി: ദ കാശ്മീർ ഫയൽസ് സംവിധായകന്‍ വിവേക് അഗ്നിഹോത്രിക്ക് അടുത്തിടെയാണ് വൈ കാറ്റഗറി സുരക്ഷാ അനുവദിച്ചത്. സെക്യൂരിറ്റി ജീവനക്കാരുടെ സുരക്ഷവലയത്തില്‍ ഇദ്ദേഹം തെരുവിലൂടെ നടക്കുന്നത് കാണിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം വിവേക് അഗ്നിഹോത്രി തന്നെ പങ്കിട്ടിരുന്നു. എന്നാൽ, ഇതിനെതിരെ ഒരുകൂട്ടം ആളുകൾ പരിഹാസവും ട്രോളുകളും ഉയർത്തി. മാർച്ച് 11 ന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം, 1990 ലെ കാശ്മീർ കലാപകാലത്ത് കശ്മീരി ഹിന്ദുക്കളുടെ പലായനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
കശ്മീരിലെ ഹിന്ദുക്കളുടെ വംശഹത്യ കാണിച്ചതിന് താന്‍ നൽകേണ്ടി വന്ന വില എന്ന തലക്കെട്ടോട് കൂടിയായിരുന്നു അദ്ദേഹം തന്റെ ‘വൈ സുരക്ഷാ കാറ്റഗറി’ വീഡിയോ പങ്കുവെച്ചത്. ‘കശ്മീരിലെ ഹിന്ദുക്കളുടെ വംശഹത്യ കാണിച്ചതിന് ഒരാൾ നൽകേണ്ട വില, അതും ഹിന്ദു ഭൂരിപക്ഷ രാജ്യത്ത്. ആവിഷ്കാര സ്വാതന്ത്ര്യം, ഹാ. ‘സ്വന്തം രാജ്യത്ത് തടവിലാക്കപ്പെട്ടു’, ‘ഫത്വ’ എന്നീ ഹാഷ്ടാഗുകളും വിവേക് കൂട്ടിച്ചേർത്തു.
ഏറ്റവും വലിയ കോവിഡ് -19 വാക്‌സിനേഷൻ പ്രോഗ്രാമിനെയും ഗൂഢാലോചനകളെയും അത് നേരിട്ട വെല്ലുവിളികളെയും അടിസ്ഥാനമാക്കിയുള്ള തന്‍റെ വരാനിരിക്കുന്ന ചിത്രമായ ദി വാക്സിൻ വാർ എന്ന ചിത്രത്തിന്റെ ജോലിയിലാണ് വിവേക് അഗ്നിഹോത്രി ഇപ്പോൾ. ദി വാക്സിൻ വാർ 2023 ഓഗസ്റ്റ് 15-ന് 10-ലധികം ഭാഷകളിൽ റിലീസ് ചെയ്യുമെന്നാണ് സംവിധായകന്‍ പറയുന്നത്.
The price one has to pay to show the Genocide of Hindus in Kashmir. In a Hindu majority country.
Freedom of expression, ha! #ImprisonedInOwnCountry #Fatwa pic.twitter.com/9AZUdbTyca
— Vivek Ranjan Agnihotri (@vivekagnihotri) December 23, 2022
Post Your Comments