Latest NewsKerala

പി.ജയരാജനു വൈ പ്ലസ് കാറ്റഗറി സുരക്ഷ: കൂടുതൽ ജാഗ്രത മൻസൂർ വധത്തിന് ശേഷം

വീട്ടിലെ ഗാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കാനും ഐജിയുടെ നിര്‍ദേശമുണ്ടായിരുന്നെങ്കിലും അതു വേണ്ടെന്നു ജയരാജന്‍ അറിയിച്ചതായാണു വിവരം

കണ്ണൂര്‍: മുസ്ലിം ലീഗില്‍ നിന്നും ഭീഷണി ഉയര്‍ന്നതോടെ സിപിഎം സംസ്ഥാന സമിതി അംഗവും കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയുമായ പി.ജയരാജനു വൈ പ്ലസ് കാറ്റഗറി സുരക്ഷ നല്‍കും. പാനൂരിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തിനു ശേഷം ജയരാജനെതിരെ ഭീഷണിയുണ്ടായ പശ്ചാത്തലത്തിലാണ് അധിക സുരക്ഷ.

read also: ബിജെപി സ്ഥാനാർത്ഥിയെ ബോംബെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമം

ഇന്റലിജന്‍സിന്റെയും സ്‌പെഷല്‍ ബ്രാഞ്ചിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉത്തരമേഖലാ ഐജി അശോക് യാദവാണ് ഉത്തരവിട്ടത്. ജയരാജന്‍ പോകുന്ന സ്ഥലത്തും പങ്കെടുക്കുന്ന പരിപാടികളിലും കൂടുതല്‍ പൊലീസിന്റെ സാന്നിധ്യവും ജാഗ്രതയും ഉണ്ടാകും.

വീട്ടിലെ ഗാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കാനും ഐജിയുടെ നിര്‍ദേശമുണ്ടായിരുന്നെങ്കിലും അതു വേണ്ടെന്നു ജയരാജന്‍ അറിയിച്ചതായാണു വിവരം. നേരത്തെ കതിരൂര്‍ മനോജ് വധക്കേസിനു പിന്നാലെ ആര്‍എസ്‌എസ് പ്രവര്‍ത്തകരില്‍നിന്നു വധഭീഷണി ഉണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ഇക്കാര്യത്തിൽ പരിഗണിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button