ആലുവ: ബൈക്ക് ഷോറൂമില്‍ തീപ്പിടുത്തം. 20 ബൈക്കുകള്‍ കത്തി നശിച്ചു. ആലുവയിലെ ആര്യഭംഗി എന്ന ഷോറൂമിലാണ് തീപിടുത്തമുണ്ടായത്. പുലര്‍ച്ചെ 4.30നാണ് സംഭവം നടന്നത്. ഷോറൂമിനകത്ത് നിന്നും പുകയുയരുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരനാണ് പോലീസിനേയും അഗ്നിശമന സേനയേയും വിവരം അറിയിച്ചത്.
ആലുവയില്‍ നിന്നുമെത്തിയ അഗ്നിശമന സേനാ യൂണിറ്റാണ് തീയണച്ചത്. അപകട കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് സംശയിക്കുന്നത്. 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കരുതുന്നത്.
Post Your Comments