News Story

വാർത്തയ്ക്കിടയിൽ പോലും പെണ്ണുങ്ങളെ കാണുന്നത് ഹറാമാണെന്ന് ഉസ്താദ് ; സോഷ്യൽ മീഡിയയിൽ പൊങ്കാല

സംഭവം നടക്കുന്നത് അങ്ങ് മദീനയിലാണ്. അവിടെ വെച്ച് ഒരു തങ്ങള്‍ പ്രചാവകനെ കണ്ടു. സലാം പറഞ്ഞിട്ടും നബി സലാം മടക്കിയില്ല. തങ്ങള്‍ കരഞ്ഞ് കൊണ്ട് ചോദിച്ചു, ‘എന്താണ് അങ്ങ് എന്‌റെ സലാം മടക്കാത്തത്, എന്നോട് പിണക്കമാണോ..?’. അപ്പോള്‍ നബിയുടെ മറുപടി ‘നീ ടിവിയിലൂടെ അന്യ സ്ത്രീകളെ നോക്കി, എന്നോട് സ്‌നേഹം ഉണ്ടെങ്കില്‍ നീ അങ്ങനെ ചെയ്യില്ലെന്നായിരുന്നു’. എന്നാല്‍ വാര്‍ത്തകണ്ടപ്പോള്‍ അറിയാതെ കണ്ട് പോയതാണെന്നും, ഇനി ആവര്‍ത്തിക്കില്ലെന്നും തങ്ങള്‍ കരഞ്ഞ് കാലുപിടിച്ചത്രേ. എസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഫാറുഖ് നഈമിയുടെ മത പ്രഭാഷണത്തിൽ നിന്നുള്ള ഭാഗങ്ങളാണിവ.പ്രസംഗം സോഷ്യൽ മീഡിയയിൽ ശ്രദ്ദിക്കപ്പെട്ടതോടെ ആളുകൾ പൊങ്കാലയോട് പൊങ്കാലയാണ് . വാർത്ത കണ്ട് വിവരം വച്ചാൽ ഇത്തരക്കാരെ ജനം അടിച്ച് ഓടിയ്ക്ക് എന്നുള്ളത് കൊണ്ടാണ് ടിവി കാണരുതെന്ന് പറയുന്നതെന്നാണ് ചിലരുടെ കമന്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button