KeralaNews

മലപ്പുറത്തെ കുഴല്‍പ്പണവേട്ട -അന്വേഷണം ബാങ്കുകളിലേക്ക്

മഞ്ചേരി : മലപ്പുറത്ത് 53 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടിയ സംഭവത്തില്‍ അന്വേഷണം വിവിധ ബാങ്കുകളിലേക്ക്. ഇന്നലെ അറസ്റ് ചെയ്തവർ വിവിധ കുഴൽപ്പണ ഹവാലക്കാരുടെ വെറും കാരിയർമാർ മാത്രമാണ്. ഒരു ഇടപാടിൽ 4000 രൂപയാണ് ഇവരുടെ പ്രതിഫലം.സംസ്ഥാനേതര ദേശ സാൽകൃത ബാങ്കുകളിൽ നിന്നാണ് കുഴല്‍പ്പണസംഘങ്ങള്‍ക്ക് ആവശ്യാനുസരണം ഹവാലപ്പണം കിട്ടിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്ക്ക് നിഗമനം.

ബാങ്കുകളുടെ പങ്കും ഇവർ അന്വേഷിക്കുന്നുണ്ട്.പുതിയ 2,000 രൂപയുടെ നോട്ടുകള്‍ മാത്രമടങ്ങിയ 52.50 ലക്ഷത്തിന്റെ കുഴല്‍പ്പണമാണ് പൊലീസ് ഇന്നലെ പിടികൂടിയത്. രണ്ടു സംഘങ്ങളെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.കോഴിക്കോട് മാവൂര്‍ സ്വദേശി ഉണ്ണിമോയി (62), മുക്കം തോണിച്ചാല്‍ ഫസലുറഹ്മാന്‍ (30), മഞ്ചേരി സ്വദേശി മുഹമ്മദ് ജംഷീദ് (22) എന്നിവരാണു കുഴല്‍പ്പണവുമായി പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button