ലണ്ടന്‍ : ബ്രിട്ടനിലെ ബ്രൂക്ക്‌ലിനില്‍ വീട്ടിലെ ഓവുചാലില്‍ മനുഷ്യഭ്രൂണം കണ്ടെത്തി. കനാര്‍സി സ്ട്രീറ്റിലെ ഒരു വീട്ടിനകത്തെ ഓവുചാലിലാണ് മനുഷ്യഭ്രൂണം കണ്ടത്. ഉടന്‍ തന്നെ പ്ലംബര്‍ പോലിസിനെ വിവരമറിയിക്കുകയായിരുന്നു. വെള്ളം പോവുന്നതില്‍ തടസ്സം നേരിട്ടതിനെത്തുടര്‍ന്നാണ് വീട്ടുകാര്‍ പ്ലംബറെ വിളിക്കുന്നത്. കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ ജോലി ചെയ്യവെയാണ് പ്ലംബര്‍ നടുക്കുന്ന കാഴ്ച കണ്ടത്.
വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ വിഭാഗം ഭ്രൂണത്തെ വിശദമായ പരിശോധനയ്ക്കു വിധേയമാക്കുമെന്നും ഇതിലൂടെ മരണകാരണം അറിയാനാവുമെന്നുമാണ് റിപ്പോര്‍ട്ട്. സംഭവുമായി ബന്ധപ്പെട്ടു ഈ വീട്ടില്‍ താമസിക്കുന്ന സ്ത്രീയെ പോലീസ് ചോദ്യം ചെയ്തു കഴിഞ്ഞു. 2016 ഒക്ടോബറില്‍ ഇവര്‍ ഗര്‍ഭിണിയായിരുന്നതായി സൂചനയുണ്ട്. ബാത്ത്‌റൂമില്‍ വച്ച് ഗര്‍ഭം അലസ്സിപ്പോയതിനാലാവാം ഭ്രൂണം കണ്ടെത്തിയതെന്നാണ് നിഗമനം.
Post Your Comments