ന്യൂഡൽഹി: ഡിജി ധൻ പദ്ധതിയിൽ നീതി ആയോഗ് നടത്തിയ നറുക്കെടുപ്പില്‍ സമ്മാനാർഹരായവർക്ക് അമ്പത്തിയഞ്ചു കോടി രൂപയുടെ സമ്മാനങ്ങള്‍ വിതരണം ചെയ്തതായി നാഷണല്‍ പെയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ അറിയിച്ചു. ഡിജിറ്റല്‍ പേയ്മെന്റിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ലക്കി ഗ്രാഹക് യോജന, ഡിജി ധന്‍ വ്യാപാര്‍ യോജന എന്നീ പേരുകളിലായാണ് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷൻ ലക്കി ഡ്രോ ആരംഭിച്ചത്. ഡിസംബര്‍ 25ന് ആരംഭിച്ച പദ്ധതി 2017 ഏപ്രില്‍ 14 വരെയാണ് പ്രവര്‍ത്തനക്ഷമമാകുകയെന്ന് പേയ്മെന്റ് കമ്മീഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, തമിഴ് നാട്, ഉത്തര്‍ പ്രദേശ്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളാണ് എറ്റവും കൂടുതല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പ്രോത്സാഹനം നല്‍കിയത്. അതേസമയം ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ളവര്‍ കൂടുതലായി സമ്മാനങ്ങള്‍ക്ക് അര്‍ഹമായത് യുവാക്കള്‍ ഡിജിറ്റല്‍ ഇടപാടുകള്‍ സ്വീകരിച്ചതിന് തെളിവാണെന്ന് നാഷണല്‍ പെയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ അറിയിച്ചു.റൂപേ കാര്‍ഡ്, ഭീം, ആധാര്‍ അധിഷ്ഠിതമാക്കിയ പേയ്മെന്റ് എന്നിവ ഉപയോഗിക്കുന്ന ഉപയോക്താക്കളും വ്യാപാരികളുമാണ് വിജയികള്‍.
Post Your Comments