Latest NewsNewsIndiaBusiness

ഡിജിറ്റൽ രംഗത്ത് കുതിച്ചുയരാൻ കനറാ ബാങ്ക്

262 ഫീച്ചറുകൾ ഉൾക്കൊള്ളിച്ചുളള സൂപ്പർ ആപ്പ് അടുത്തമാസം കനറാ അവതരിപ്പിക്കും

ഡിജിറ്റൽ രംഗത്ത് വൻ പദ്ധതികളുമായി പൊതുമേഖലാ ബാങ്കായ കനറാ ബാങ്ക്. സൂപ്പർ ആപ്പ് ഉൾപ്പെടെയുള്ള ഡിജിറ്റൽ ബാങ്കിംഗ് എക്കോസിസ്റ്റം നിർമ്മിക്കുന്നതിന്റെ ഭാഗമായുള്ള വൻ പദ്ധതികളാണ് കനറാ ഒരുക്കുന്നത്. അടുത്ത മൂന്നു വർഷത്തിനുള്ളിൽ 1000 കോടി നിക്ഷേപം നടത്താനാണ് കനറാ ബാങ്ക് പദ്ധതിയിടുന്നത്. 262 ഫീച്ചറുകൾ ഉൾക്കൊള്ളിച്ചുളള സൂപ്പർ ആപ്പ് അടുത്തമാസം കനറാ അവതരിപ്പിക്കും. എന്നാൽ, സൂപ്പർ ആപ്പിന് കൃത്യമായ പേര് ഇതുവരെ നൽകിയിട്ടില്ല.

ഡിജിറ്റൽ ഇക്കോ സിസ്റ്റത്തിന്റെ ഭാഗമായുള്ള മൊബൈൽ ബാങ്കിംഗ്, ഡാറ്റ അനലിറ്റിക്സ് എന്നിവയിൽ കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലായി 800 കോടി രൂപയാണ് ബാങ്ക് ഇതിനകം ചിലവഴിച്ചിട്ടുളളത്. നിലവിൽ, എൻഡു ടു എൻഡ് ഡിജിറ്റൽ ലെൻഡിംഗ് പ്ലാറ്റ്ഫോം നിർമ്മിക്കാനുള്ള ശ്രമത്തിലാണ് കനറാ ബാങ്ക്. ഈ സംവിധാനം 2022 സെപ്റ്റംബറിൽ പ്രവർത്തനക്ഷമമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ പ്രമുഖ ബാങ്കുകൾ ഇതിനകം യോനോ, ബോബ് വേൾഡ് തുടങ്ങിയ സൂപ്പർ ആപ്പുകൾ അവതരിപ്പിച്ചിട്ടുണ്ട്.

Also Read: റോ​ഡി​ൽ താ​ഴ്ന്നു ​കി​ട​ന്ന കേ​ബി​ളി​ൽ കു​രു​ങ്ങി വീ​ണ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button