Latest NewsNewsBusiness

ഡിജിറ്റൽ ബാങ്കിംഗ് രംഗത്ത് പുതിയ മാറ്റങ്ങളുമായി ധനലക്ഷ്മി ബാങ്ക്

ഒട്ടനവധി ഉപഭോക്തൃ സൗഹൃദ സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചാണ് മൊബൈൽ ബാങ്കിംഗ് പ്ലാറ്റ്ഫോമായ 'ധന്‍ സ്മാർട്ട്' അവതരിപ്പിച്ചിട്ടുള്ളത്

ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ബാങ്കായ ധനലക്ഷ്മി ബാങ്ക്. ഇത്തവണ ഡിജിറ്റൽ ബാങ്കിംഗ് രംഗത്ത് ലളിതവും നൂതനവുമായ സേവനങ്ങളാണ് ധനലക്ഷ്മി ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പുതുക്കിയ റീട്ടെയിൽ ഇന്റർനെറ്റ് ബാങ്കിംഗ് പ്ലാറ്റ്ഫോം ‘ധൻ ഡിലൈറ്റ്’, മൊബൈൽ ബാങ്കിംഗ് പ്ലാറ്റ്ഫോം ‘ധൻ സ്മാർട്ട്’ എന്നിവയാണ് ബാങ്ക് പുറത്തിറക്കിയിരിക്കുന്നത്. ഇതിനോടൊപ്പം തന്നെ, നൂതന സാങ്കേതിക വിദ്യയായ ‘ഒമ്നി ചാനൽ’ പ്ലാറ്റ്ഫോമിൽ വിവിധ ബാങ്കിംഗ് സേവനങ്ങൾ ലഭിക്കുമെന്നതാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത.

ഒട്ടനവധി ഉപഭോക്തൃ സൗഹൃദ സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചാണ് മൊബൈൽ ബാങ്കിംഗ് പ്ലാറ്റ്ഫോമായ ‘ധന്‍ സ്മാർട്ട്’ അവതരിപ്പിച്ചിട്ടുള്ളത്. മൊബൈൽ ബാറ്ററി ചാർജ് ഉപയോഗം കുറയ്ക്കാനുള്ള ക്രമീകരണങ്ങൾ ഉൾപ്പെടെയുളളവ സജ്ജീകരിച്ചിട്ടുണ്ട്. ബയോമെട്രിക് ഓതന്റിക്കേഷൻ, സോഫ്റ്റ് ടോക്കൺ ഓതന്റിക്കേഷൻ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ ചേരാനുള്ള സൗകര്യം, ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുകളുടെ പരിധി പുനക്രമീകരണം തുടങ്ങിയ വിവിധ സേവനങ്ങൾ ലഭ്യമാണ്.

Also Read: മഹിഷിയെ നിഗ്രഹിച്ച അയ്യന്റെ ഉടവാൾ സൂക്ഷിക്കുന്ന പുത്തൻവീടിന്റെ ചരിത്രത്തെ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button