ഗൂഗിൾ പേ മാതൃകയിൽ ഓൺലൈൻ പേയ്മെന്റ് സംവിധാനം അവതരിപ്പിക്കാൻ ഒരുങ്ങി എസ്ബിഐ. വൈകാതെ തന്നെ ഈ സംവിധാനം ഉപഭോക്താക്കളിലേക്ക് എത്തുമെന്നാണ് സൂചന.
നിലവിൽ, യോനോ ഉപയോഗിക്കാൻ എസ്ബിഐ ഉപഭോക്താക്കൾക്ക് മാത്രമാണ് സാധിക്കുന്നത്. എന്നാൽ, യോനോ 2.0 സേവനം ലഭ്യമാകാൻ എസ്ബിഐയുടെ ഉപഭോക്താവ് ആകേണ്ടതില്ല എന്നതാണ് പ്രത്യേകത. യോനോ ആപ്പിൽ പരിഷ്കാരങ്ങൾ വരുത്തി കൊണ്ടാണ് എസ്ബിഐ യോനോ 2.0 അവതരിപ്പിക്കുക.
Also Read: സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ വില
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ 2019 മാർച്ച് 16 നാണ് ഡിജിറ്റൽ ബാങ്കിംഗിനായി യോനോ അവതരിപ്പിച്ചത്. ഡിജിറ്റൽ ബാങ്കിംഗ് ഉൾപ്പെടെയുള്ള നിരവധി ഇ-കോമേഴ്സ് സേവനങ്ങൾ യോനോ ആപ്പിലൂടെ ലഭ്യമാണ്.
Post Your Comments