KeralaNews

സംസ്ഥാനത്ത് നോട്ടിരട്ടിപ്പിക്കല്‍ സംഘം സജീവം: സംഘത്തിലെ മുഖ്യകണ്ണികൾ പിടിയിൽ

തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം വന്‍ തുകയുടെ പണം വെളുപ്പിക്കാന്‍ ഒത്താശ ചെയ്ത് കൊടുത്ത സംഘത്തിലെ കണ്ണികൾ പിടിയിൽ. മറ്റൊരു കേസിൽ നടത്തിയ അന്വേഷണമാണ് അഞ്ചുപേരെ പിടികൂടാൻ സഹായിച്ചത്. മുപ്പത് ലക്ഷം രൂപയുടെ പുതിയ കറന്‍സി കൊടുത്താല്‍, 60 ലക്ഷം രൂപയുടെ അസാധു നോട്ട് നല്‍കാമെന്ന് പറഞ്ഞ് ബാലരാമപുരം സ്വദേശി ഷാജിയെ അഞ്ചുപേർ സമീപിച്ചിരുന്നു.

കടമുറി ലേലത്തില്‍ എടുത്തിരുന്ന ഷാജി, പണത്തിന്റെ ഉറവിടം കാണിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്ന് കരുതി. പക്ഷെ 30 ലക്ഷത്തിന്റെ പുതിയ കറന്‍സിയുമായി സംഘത്തിലെ ഒരാള്‍ കടന്നുകളഞ്ഞതോടെ ഷാജി പോലീസിൽ പരാതി നൽകി. പിന്നീട് നടത്തിയ അന്വേഷണത്തിൽ സുനില്‍, ജോസഫ് എന്നീ യുവാക്കൾ അറസ്റ്റിലാകുകയായിരുന്നു. തുടർന്ന് സംഘത്തലവനുമായി രഹസ്യ ധാരണയിലെത്തിയ ഷാജി, പണം തിരികെ കിട്ടാനായി പ്രതിയായ സുനിലിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. തുടര്‍ന്ന്, സുനിലിന്റെ അച്ഛന്‍ ആത്മഹത്യ ചെയ്തു. ഈ കേസിലെ അന്വേഷണമാണ്, നോട്ടിരട്ടിപ്പിക്കല്‍ സംഘത്തിലേക്ക് പൊലീസിനെ നയിച്ചത്. ബാലരാമപുരം സ്വദേശി ഷാജഹാന്‍, അല്‍അമീന്‍, അമീര്‍, നിഷാദ്, അരുവിക്കര സ്വദേശി ഷാജഹാന്‍ എന്നിവരാണ് അറസ്റ്റിലായത്. അസാധു നോട്ടുകള്‍ മാറ്റിയെടുക്കാന്‍ വിവിധ ബാങ്കുകളുടെ സഹായവും പ്രതികള്‍ക്ക് ലഭിച്ചിരുന്നു എന്നാണ് പൊലീസ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button