ലണ്ടന്‍ : വടക്കന്‍ അയര്‍ലന്‍ഡിലുള്ള ഇന്ത്യന്‍ റെസ്റ്റോറന്റില്‍ ടിപ്പായി ലഭിച്ചത് വന്‍ തുക. ഏകദേശം ഒരു ലക്ഷം രൂപ(1000 പൗണ്ട്)യാണ് ടിപ്പായി ലഭിച്ചത്. പോര്ട്ടാഡൗണിലുള്ള ഇന്ത്യന്‍ ട്രീ എന്ന റെസ്റ്റോറന്റിലാണ് ഇത്രവലിയ തുക ടിപ്പായി ലഭിച്ചത്. ബാബു എന്ന പാചകക്കാരന്റെ കൈപുണ്യത്തിനും സേവനത്തിനുമാണ് ഇത്രയും തുക ടിപ്പായി നല്‍കിയത്. വെറും 79 പൗണ്ടിന്റെ ഭക്ഷണം കഴിച്ചശേഷമാണ് പേരു വെളിപ്പെടുത്താത്ത വ്യവസായി ഇത്രയും തുക ടിപ്പ് നല്‍കിയത്.
”നല്ല ഭക്ഷണം, ദയവായി ഈ ചെറിയ സമ്മാനം സ്വീകരിക്കണം. വീണ്ടും കാണാം” റെസ്റ്റോറന്റ് ഉടമ ലൂണയ്ക്കും പാചകക്കാരന് ബാബുവിനും അയച്ച സന്ദേശത്തില്‍ പറഞ്ഞു. ഇന്നു വരെ ലഭിച്ചതില്‍ ഏറ്റവും വലിയ ടിപ്പാണിത്. എല്ലാ അംഗീകാരവും ബാബുവിനുള്ളതാണെന്നും കടയുടമ ലൂണ പറഞ്ഞു.
Post Your Comments