ന്യൂഡല്‍ഹി : ഇന്ത്യയുടെ മിസൈല്‍ പരീക്ഷണത്തില്‍ ഉത്കണ്ഠ അറിയിച്ച് പാകിസ്ഥാന്. അഗ്നി 4 മിസൈല്‍ പരീക്ഷണം ഇന്ത്യ നടത്തി ഒരാഴ്ച്ചയക്ക് ശേഷമാണ് പാകിസ്താന് ഉത്കണ്ഠ അറിയിച്ചത്. പാകിസ്താന് വിദേശകാര്യമന്ത്രാലയ പ്രതിനിധികളെ സന്ദര്‍ശിക്കാനെത്തിയ എം ടി സി ആര് പ്രതിനിധിയെയാണ് പാകിസ്താന് ആശങ്ക അറിയിച്ചത്. ഇന്ത്യയുടെ മിസൈല്‍ പരീക്ഷണം മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയെന്നാണ് പാകിസ്താന് വാദിക്കുന്നത്.
ഇന്ത്യ വികസിപ്പിച്ചെടുത്ത ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളും മിസൈല്‍ പ്രതിരോധ പരിപാടികളുമാണ് മേഖലയിലെ സമാധാനത്തിന് ഭീഷണിയായി പാകിസ്താന് എടുത്തു കാണിക്കുന്നത്. പാകിസ്താനെ ലക്ഷ്യമിട്ടാണ് അഗ്നി-4 നിര്‍മിച്ചത്. ഇതാണ് പാകിസ്താനെ ഉത്കണ്ഠാകുലരാക്കുന്നതും. Missile technology control regime (MTCR)നോടാണ് ഇന്ത്യയുടെ മിസൈല്‍ പരീക്ഷണങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് പാകിസ്താന് പരാതിപ്പെട്ടത്. നയതന്ത്രത്തിന്റെ ഭാഗമായി ചില മാര്‍ഗ്ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മിസൈല്‍ ഉത്പാദനത്തില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് സ്വമേധയാ സമ്മതിച്ച 35 രാജ്യങ്ങളുടെ കൂട്ടയ്മയാണ് MTCR.
Post Your Comments