ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ താക്കീതിനെത്തുടര്‍ന്ന്, ദേശീയപതാകയെ അപമാനിക്കുന്ന വിവാദ ചവിട്ടി വില്‍പ്പന ആമസോണ്‍ നിർത്തിവച്ചു.കാനഡയില്‍ ഇന്ത്യന്‍ പതാകയുടെ നിറത്തിലും രൂപത്തിലും നിര്‍മിച്ച ചവിട്ടി വിറ്റതിന് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റ് ആമസോണിന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ആവശ്യപ്പെട്ടിരുന്നു.അല്ലാത്തപക്ഷം ആമസോണ്‍ കമ്പനിയിലെ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യന്‍ വിസ അനുവദിക്കില്ലെന്നും, ഇതിനോടകം നല്‍കിയ വിസകള്‍ റദ്ദാക്കുമെന്നും വിദേശകാര്യമന്ത്രി ട്വിറ്ററില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ആമസോണിന്റെ കാനഡയിലെ വെബ്‌സൈറ്റില്‍ ഇന്ത്യയുടെ അടക്കം പല രാജ്യങ്ങളുടെയും ദേശീയപതാകയുടെ മാതൃകയിലുള്ള ചവിട്ടികള്‍ വില്‍പനയ്ക്കുണ്ടായിരുന്നു.കാനഡയില്‍ ഇന്ത്യന്‍ പതാകയുടെ മാതൃകയിലുള്ള ചവിട്ടി വില്‍പ്പന അതുല്‍ ഭോബ് എന്നയാളാണ് വെബ്‌സൈറ്റ് പേജിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കം സംഭവം മന്ത്രി സുഷമ സ്വരാജിന്റെ ശ്രദ്ധയില്‍പെടുത്തിയത്.തുടര്‍ന്നാണ് സുഷമ കമ്പനി അധികൃതര്‍ക്ക് കര്‍ശനമായ താക്കീത് നല്‍കിയത്.
Post Your Comments