ശ്രീനഗര്‍: അതിര്‍ത്തിയിലെ സൈനികര്‍ നേരിടുന്ന പ്രശ്നനങ്ങൾ വ്യക്തമാക്കി ബിഎസ്എഫിന് പിന്നാലെ സിആര്‍പിഎഫും. ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവ് തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടി കാണിച്ച് വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ജീത് സിംഗാണ് തങ്ങളെ അവഗണിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് വേണ്ടി സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മതപരിപാടികള്‍ സംരക്ഷിക്കുന്നത് മുതല്‍ വിഐപി സുരക്ഷ, ഇലക്ഷന്‍ ജോലികള്‍ എന്നിങ്ങനെ വിവിധ പരിപാടികളില്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും സൈനികര്‍ക്ക് കിട്ടുന്ന സൗകര്യങ്ങള്‍ തങ്ങള്‍ക്ക് കിട്ടുന്നില്ലെന്നാണ് പരാതി. സേനയ്ക്ക് വിവിധ ക്ഷേമ പദ്ധതികള്‍ക്ക് പുറമേ മരുന്ന്, കാന്റീന്‍ തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെങ്കിലും അതൊന്നും തങ്ങളുടെ കയ്യില്‍ എത്തുന്നില്ലെന്ന് വീഡിയോയില്‍ വിശദീകരിക്കുന്നു.റിട്ടയര്‍മെന്റിന് ശേഷം മറ്റുള്ള സൈനിക വിഭാഗങ്ങള്‍ക്ക് മറ്റ് സര്‍ക്കാര്‍ ജോലികള്‍ ലഭിക്കുന്ന വിധത്തിലുള്ള വിമുക്തഭടന്‍ ക്വോട്ടയുടെ ആനുകൂല്യം തങ്ങള്‍ക്ക് കിട്ടുന്നില്ലെന്നും സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകര്‍ക്ക് പോലും മികച്ച ശമ്പളവും അവധികളും കിട്ടുമ്പോള്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്ക് ഇവയൊന്നും കിട്ടുന്നില്ലെന്നും പറയുന്നു.ഇത്തരം വിവേചനങ്ങള്‍ അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രിയോടാണ് ജവാന്റെ അപേക്ഷ.ഇതിനൊപ്പം ഇത്തരം വിഷയങ്ങള്‍ കൂടുതല്‍ പേരില്‍ എത്താന്‍ വീഡിയോ വൈറലാക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.ബുധനാഴ്ചയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. വീഡിയോയുടെ ആധികാരികത പരീശോധിച്ചു വരികയാണെന്നാണ് ആഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
https://youtu.be/QVVzmuJRblw
Post Your Comments