
ശ്രീനഗർ : അതിർത്തി കാക്കാൻ മാത്രമല്ല രാജ്യത്തെ ജനങ്ങൾക്ക് അവശ്യ സമയത്ത് കൈത്താങ്ങാകാനും എത്തുന്നവരാണ് സൈനികർ. ഇപ്പോഴിതാ വൃക്കരോഗിയായ 19 കാരിയ്ക്ക് രക്തദാനം ചെയ്ത് മാതൃകയായിരിക്കുകയാണ് കശ്മീരിലെ സി ആർ പി എഫ് ജവാന്മാർ.
സി ആർ പി എഫ് 73 ബറ്റാലിയനിലെ ജാവേദ് അലി, രഞ്ജൻ കുമാർ എന്നിവരാണ് വൃക്കരോഗിയായ പെൺകുട്ടിയ്ക്ക് രക്തം ദാനം ചെയ്തത്.
കശ്മീരിലെ ബുദ്ഗാം ജില്ലയിലാണ് സംഭവം. സ്‌കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സയ്യീദ എന്ന പെൺകുട്ടിയ്ക്കാണ് സൈനികർ സഹായം നൽകിയത്. മാതൃകാപരമായ പെരുമാറ്റത്തിലൂടെ സയീദയുടെ ജീവൻ തന്നെയാണ് സൈനികർ രക്ഷിച്ചത്. സൈനികരുടെ പ്രവർത്തിയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി.
Post Your Comments