Latest NewsIndia

നക്‌സലുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

റായ്പൂര്‍: നക്‌സലുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ ബിജാപൂറിലെ കേഷ്കുതുലിൽ വെള്ളിയാഴ്ചയുണ്ടായ നക്സല്‍ ആക്രമണത്തില്‍ സിആര്‍പിഎഫിന്‍റെ 199ആം ബറ്റാലിയനിലെ സൈനികരാണ് മരിച്ചത്. വെടിവയ്പ്പിനിടയിൽ ഒരു പെൺകുട്ടിയും മരിച്ചു. പട്രോളിംഗ് നടത്തുകയായിരുന്ന ചത്തിസ്ഗഢ് പൊലീസിനും സിആർപിഎഫ് ജവാൻമാർക്കും നേരെ നക്‌സലുകൾ ഒളിച്ചിരുന്നു ആക്രമണം നടത്തുകയായിരുന്നു.

അസിസ്റ്റൻറ് സബ് ഇൻസ്പെക്ടറും ഹെഡ് കോൺസ്റ്റബിളുമാണ് കൊല്ലപ്പെട്ടത്. സാരമായി പരുക്കേറ്റ മറ്റൊരു സബ് ഇൻസ്പെക്ടർ പിന്നീട് മരണപ്പെടുകയായിരുന്നു. മറ്റൊരു പെൺകുട്ടിക്ക് പരിക്കേറ്റു. ചരക്ക് വാഹനത്തിൽ പോകുമ്പോഴാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക്  വെടിയേറ്റത്. കേഷ്കുതുൽ, ബിജപുർ എന്നിവിടങ്ങളിൽ ഏറ്റുമുട്ടൽ നടക്കുന്നതായും അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button