ശ്രീനഗര്‍: ഷോപ്പിയാനി ഏറ്റുമുട്ടലില്‍ ലഷ്കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ ഉള്‍പ്പടെ രണ്ട് പേരെ സൈന്യം വധിച്ചു. സൈന്യവും പൊലീസും സി ആര് പി എഫും ചേര്‍ന്ന് സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് തീവ്രവാദികളെ വധിച്ചതെന്നാണ് റിപ്പോർട്ട്.
Also Read:‘ഞാന്‍ മരിച്ചിട്ടില്ല’: വാര്‍ത്തകളോട് പ്രതികരിച്ച് മുംബൈ മേയര്‍
ഷോപ്പിയാനിലെ ചെക്ക് സാദിഖ് ഖാന് പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. തീവ്രവാദികളുടെ സാന്നിദ്ധ്യം സംബന്ധിച്ച് സുരക്ഷാ സേനയ്ക്ക് സൂചന ലഭിച്ചതിനെ തുടര്‍ന്നായിരുന്നു രാത്രിയോടെ സംയുക്ത നീക്കം നടന്നത്.
സമാനമായ ഒരു ഓപ്പറേഷനില്‍ രണ്ട് ദിവസം മുൻപ് രണ്ട് പ്രാദേശിക തീവ്രവാദികള്‍ ശ്രീനഗറില്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് സംഘർഷം തുടരുകയാണ്.
Post Your Comments