ബിജാപൂര്‍: പരിക്കേറ്റ യുവാവിന് രക്ഷകരായി സിആര്‍പിഎഫ് സൈനികര്‍. കട്ടിലില്‍ ചുമന്ന് ആശുപത്രിയിലെത്തിച്ചു. ചത്തീസ്ഗണ്ഡിലെ ബിജാപൂരിൽ ട്രാക്ടറില്‍ നിന്ന് വീണ അനന്തുവിനെയാണ് ഡെപ്യൂട്ടി കമാണ്ടന്‍റ് കമേഷ്വര്‍ സാഹുവിന്‍റെ കീഴില്‍ പെട്രോളിംഗ് നടത്തുകയായിരുന്ന സിആര്‍പിഎഫ് സൈനികര്‍ സഹായിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആയിരുന്നു സംഭവം.
Chhattisgarh: Personnel of CRPF's CoBRA battalion carried an injured man on a cot to hospital for 5 km in Bijapur, today. The man who had received injuries after falling off a tractor is undergoing treatment at a hospital and is now stable. pic.twitter.com/CDNwlQCqSw
— ANI (@ANI) May 31, 2019
ഗ്രാമത്തിലൂടെ കടന്ന് പോകവെ ട്രാക്ടറില്‍ നിന്നും വീണ് കരയുന്ന യുവാവിനെ സൈനികര്‍ കണ്ടു.ഉടൻ തന്നെ പെട്രോളിംഗ് ടീമില്‍ ഉണ്ടായിരുന്ന അനുരാഗ് ദംഗി,വികാസ് തുഷാവര്‍, രാകേഷ് കുമാര്‍, ദുര്‍ഗ പ്രസാദ്, അനില്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് യുവാവിനെ കട്ടിലില്‍ ചുമന്ന് അഞ്ചുകിലോമീറ്ററോളം കാട്ടിലൂടെ നടന്നു ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിക്കേറ്റ യുവാവ് ബിജാപൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments