അബൂദാബി: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ഇരട്ട സ്‌ഫോടനം. ബോബുമായെത്തിയ ചാവേറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ നിരവധി 31 പേര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവരിൽ അഞ്ച് യുഎഇ നയതന്ത്രജ്ഞര്‍ ഉണ്ടെന്നും റിപോർട്ടുകൾ ഉണ്ട്. കാണ്ഡഹാര്‍ ഗവര്‍ണറുടെ ഹെഡ് ക്വാര്‍ട്ടേഴ്സിലാണ് സ്ഫോടനമുണ്ടായത്.
ആദ്യ സ്‌ഫോടനം അമേരിക്കന്‍ സര്‍വകലാശാലയ്ക്ക് സമീപമുള്ള ദാറുള്‍മാന്‍ റോഡിലെ നൂര്‍ ഹോസ്പിറ്റലിന് സമീപമായിരുന്നു. ഒരു വാനിനു സമീപം ബോംബുമായെത്തിയ ആള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ടാമത്തെ സ്‌ഫോടനവും ഇവിടെ തന്നെയായിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. താലിബാന്‍റെ നേതൃത്വത്തില്‍ നടത്തുന്ന സ്ഫോടനങ്ങളും തട്ടിക്കൊണ്ടുപോകലുകളും അടുത്തകാലത്തായി ഇവിടെ പതിവാണ്.
നയതന്ത്രജ്ഞരുടെ മരണത്തില്‍ യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അനുശോചിച്ചു. മുഹമ്മദ് അലി സൈനല്‍ അല്‍ ബസ്തകി, അബ്ദുല്ല മുഹമ്മദ് എസ്സ ഒബൈദ് അല്‍ കാബി, അഹമ്മദ് റാഷിദ് സലീം അലി അല്‍ മസ് റൂയി, അഹമ്മദ് അബ്ദുല്‍ റഹ്മാന്‍ അഹമ്മദ് അല്‍ തുനൈജി, അബ്ദുല്‍ ഹമീദ് സുല്‍ത്താന്‍ അബ്ദുല്ല അല്‍ ഹമ്മാദി എന്നിവരാണ് മരിച്ചത്. മരിച്ചവരോടുള്ള ആദരസൂചകമായി ദേശീയ പതാക താഴ്ത്തികെട്ടാനും പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments