തിരുവനന്തപുരം : നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന് പിന്നില്‍ കേന്ദ്രത്തിന്റെ കോര്‍പ്പറേറ്റ് നയമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനെന്ന വ്യാജേന കോർപ്പറേറ്റുകളെ സഹായിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയില്‍ ഗുരുതര പ്രത്യാഘാതമാണ് ഉണ്ടായത്. ഇതിനെതിരെ ഈ മാസം 25 ന് എല്ലാ ജില്ലാകേന്ദ്രങ്ങളിലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരസ്യ വിചാരണ ചെയ്യുമെന്നും കോടിയേരി വ്യക്തമാക്കി.
കൂടാതെ പുതിയ മുന്‍ഗണനാ-മുന്‍ഗണനേതര ലിസ്റ്റ് പ്രകാരം പകുതിയോളം പേര്‍ക്ക് റേഷനരി കിട്ടാത്ത അവസ്ഥയാണ്. ഇതിനെതിരായി അടുത്തമാസം പൊതുജന കൂട്ടായ്മയും, 2000 കേന്ദ്രങ്ങളില്‍ ജനസദസ്സും സംഘടിപ്പിക്കുമെന്നും കോടിയേരി അറിയിച്ചു.
Post Your Comments