NewsIndia

ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയാണ് സർക്കാർ ലക്ഷ്യം : പ്രധാനമന്ത്രി

ന്യൂഡൽഹി: മുൻ സർക്കാരുകൾ റെയിൽവേയെ രാഷ്ട്രീയ വിലപേശലിനുള്ള ഉപാധിയാക്കി മാറ്റിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.എന്നാൽ റെയില്‍വേയുടെ സുസ്ഥിര വികസനവും ആധുനികവൽക്കരണവും ഉറപ്പാക്കുന്നതിനും അതുവഴി ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനുമാണ് തന്റെ സർക്കാർ മുൻഗണന നൽകുന്നതെന്നും മോദി പറഞ്ഞു.ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണവും വികസനവും ഉറപ്പാക്കുന്നതിനാണ് കേന്ദ്ര സർക്കാരിന്റെ മുഖ്യ പരിഗണന നൽകുന്നത്.രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരത്തിൽ ഇന്ത്യൻ റയിൽവേ ഗുണപരമായ മാറ്റം കൊണ്ടുവരണമെന്നതാണ് ഈ സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറയുകയുണ്ടായി.

വിവിധ രാഷ്ട്രീയ കക്ഷികൾ ഭരണ മുന്നണിയിൽ ചേർന്നിരുന്നതുതന്നെ റെയിൽവേ വകുപ്പ് കിട്ടുന്നതിന് മാത്രമായിരുന്നു.വകുപ്പ് സ്വന്തമാക്കുക എന്നതല്ലാതെ റെയിൽവേയുടെ വികസനത്തിന് മുൻ സർക്കാരുകൾ യാതൊരുവിധ പരിഗണനയും നൽകിയിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിൻറെ വേഗതയും വളർച്ചയും ഉറപ്പുവരുത്തുന്ന മേഖലയാണ് റെയിൽവേയെന്നും മോദി അഭിപ്രായപ്പെട്ടു.റയിൽവേയ്ക്കുള്ള ബജറ്റ് വിഹിതം കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇരട്ടിയിലധികമാക്കി. അതിൽ കൂടിയ പങ്കും റെയിൽ നെറ്റ്‌വർക്ക് വികസിപ്പിക്കുന്നതിനാണ് വിനിയോഗിക്കുന്നത്. റെയില്‍വേയെ അപകടരഹിതമാക്കാൻ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button