ഭാരത സമ്ബദ് വ്യവസ്ഥ സാധാരണക്കാരന്റെ ജീവിതത്തെകൂടി പരിഗണിക്കുന്ന വിധത്തിലുള്ളതാവുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ബിജെപി സം സ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ നയിക്കുന്ന ഉത്തരമേഖലാ പ്രചരണ യാത്രക്ക് കുറ്റിയാടി മണ്ഡലത്തിലെ വില്യാപ്പള്ളിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളപ്പണവേട്ട കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണ്.
സമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് പി.പി. മുരളി അദ്ധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് വി.വി. രാജന്‍, രാമദാസ് മണലേരി, വി.വി. അച്യുതന്‍, ഗോപാലന്‍, രാജന്‍, ബീന, സിനൂപ് രാജ്, എം. രാജീവന്‍ എന്നിവര്‍ സംസാരിച്ചു. എ.എന്‍. രാധാകൃഷ്ണന്‍ സ്വീകരണത്തിന് നന്ദി പറഞ്ഞു. അഡ്വ. ദിലീപ് സ്വാഗതവും, അരീക്കല്‍ രാജന്‍ നന്ദിയും പറഞ്ഞു. ഇന്നലെ രാവിലെ ഫറോക്കില്‍ നിന്നാരംഭിച്ച യാത്രാ പര്യടനം വില്യാപ്പള്ളിയിലെ സ്വീകരണത്തോടെ സമാപിച്ചു.
Post Your Comments