News

ഗാന്ധിജി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍െറ ആരാധകനായിരുന്നു –എം.ജി.എസ്

കോഴിക്കോട്: ഗാന്ധിജി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍െറ ആരാധകനായിരുന്നുവെന്നും ഇന്ത്യയില്‍ എക്കാലത്തും ബ്രിട്ടീഷ് ഭരണം തുടരണമെന്നായിരുന്നു ഗാന്ധിജിയുടെ ആഗ്രഹമെന്നും ഡോ. എം.ജി.എസ്. നാരായണന്‍. ‘ജനഗണമന’ എന്ന പേരില്‍ പാഠഭേദം മാധ്യമകൂട്ടായ്മ സംഘടിപ്പിച്ച ദേശീയതയെക്കുറിച്ചുള്ള പ്രഭാഷണ പരമ്പരയിലെ ആദ്യദിനം ‘ദേശീയതക്ക് ഒരാമുഖം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷുകാര്‍ സംസ്കാരമുള്ളവരാണെന്ന് ഗാന്ധിജി പറഞ്ഞു. ഇന്ത്യക്കാര്‍ അങ്ങനെയല്ല എന്നതാണ് അതിനര്‍ഥം. ഇന്ത്യ വിഭജിക്കപ്പെട്ടപ്പോള്‍ ഗാന്ധിജി ഒന്നും പറഞ്ഞില്ല. സങ്കടപ്പെടുകയും നിരാഹാരം കിടക്കുകയും മാത്രമേ ചെയ്തുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button