വിവാദമായ ടൂൾക്കിറ്റ് കേസിൽ തനിക്ക് പങ്കില്ലെന്ന വാദവുമായി ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പീറ്റർ ഫെഡ്രിക്. ടൂൾക്കിറ്റ് കേസിലും റിപ്പബ്ലിക് ദിനത്തിൽ നടന്ന സംഘർഷത്തിലും പീറ്ററിനുളള ബന്ധം എന്താണെന്ന അന്വേഷണത്തിലാണ് ഡൽഹി പൊലീസ്. ഈ സാഹചര്യത്തിലാണ് തനിക്ക് ഈ വിവാദങ്ങളിലൊന്നും പങ്കില്ലെന്ന വാദവുമായി പീറ്റർ തന്നെ രംഗത്തെത്തിയത്.
തനിക്ക് ഭീകരസംഘടനകളുമായോ ടൂൾക്കിറ്റ് കേസുമായോ ഒരു തരത്തിലുള്ള ബന്ധവുമില്ലെന്നാണ് പീറ്റർ ന്യായീകരിക്കുന്നത്. ‘ഡൽഹി പോലീസ് ഇത് അന്താരാഷ്ട്രതലത്തിലുള്ള കുറ്റകൃത്യമാക്കാൻ ശ്രമിക്കുന്നു. ടൂൾക്കിറ്റ് നിർമ്മിച്ചതിൽ എനിക്കൊരു പങ്കുമില്ല. പ്രതിഷേധക്കാരെ പിന്തുണച്ച് കൊണ്ടുള്ള ടൂൾക്കിറ്റ് നിർമ്മിക്കുന്നത് അഭിമാനകരമായ കാര്യമാണ്’- പീറ്റർ പറയുന്നു.
Also Read:രാജ്യത്തും സംസ്ഥാനത്തും കോൺഗ്രസ് അത്യാവശ്യമാണ്; രമേഷ് പിഷാരടി
അതേസമയം, ടൂൾക്കിറ്റ് നിർമ്മാണത്തിന്റെ മാസ്റ്റർ മൈൻ്റ് പീറ്റർ ഫെഡ്രിക്ക് ആണെന്ന നിഗമനത്തിലാണ് പൊലീസ്. പീറ്ററിന് ഖാലിസ്താൻ ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിലാണ് ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ. ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പീറ്ററിന് വേണ്ടിയുള്ള അന്വേഷണത്തിലാണ് ഇന്ത്യൻ ഏജൻസികൾ.
കാലിഫോർണിയയിലെ ഡേവിസ് സിറ്റിയിൽ സ്ഥാപിച്ച ഗാന്ധി പ്രതിമ നീക്കം ചെയ്യാൻ ഇയാൾ പ്രചരണം നടത്തിയിരുന്നു. റിപ്പബ്ലിക് ദിനത്തിൽ നടന്ന സംഘർഷത്തിന് ശേഷം ഗാന്ധി പ്രതിമ ഖാലിസ്താൻ ഭീകരർ അടിച്ചുതകർത്തു. അന്തരാഷ്ട്ര മാദ്ധ്യമങ്ങൾ തന്നെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Post Your Comments