മഹാത്മാ ഗാന്ധിയുടെ ചരമവാർഷികമായ ഇന്നലെ നിരവധിയാളുകൾ അദ്ദേഹത്തിനു ആദരവർപ്പിച്ച് രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും കേരള മുഖ്യമന്ത്രി പിണറായിവ് വിജയനുമെല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ, ഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് മന്ത്രി വി.എസ് സുനിൽ കുമാർ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിനെതിരെ ആർ എസ് എസ്.
Also Read: യുവാവിനെയും യുവതിയെയും കൊന്ന് തിന്ന നരഭോജി കടുവ വീണ്ടും എത്തി ; മുന്നറിയിപ്പുമായി അധികൃതര്‍
ഗാന്ധിയെ വധിച്ചത് ആർഎസ്എസുകാരനായ ഗോഡ്‌സെയാണെന്നാണ് മന്ത്രി കുറിച്ചത്. ഇതാണ് ആർ എസ് എസിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഗാന്ധി വധത്തിൽ ആർഎസ്എസിന് യാതൊരു പങ്കുമില്ലെന്ന കപൂർ കമ്മീഷൻ അന്വേഷണ റിപ്പോർട്ടും നെഹ്റു-പട്ടേൽ കത്തിടപാടുകളും തെളിവുകളായി നിൽക്കുമ്പോഴാണ് മന്ത്രി ഇത്തരത്തിൽ വിവാദ പരാമർശം നടത്തുന്നതെന്ന് ആർ എസ് എസ് നേതൃത്വം ആരോപിച്ചു.
മഹാത്മാ ഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് മന്ത്രിയിട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് വിവാദ പരാമർശം ഉണ്ടായിരിക്കുന്നത്. ഗാന്ധിജിയെ വധിച്ച നാഥുറാം വിനായക് ഗോഡ്‌സെ ആർഎസ്എസുകാരനാണെന്ന് വ്യകതമാക്കിക്കൊണ്ടായിരുന്നു സുനിൽ കുമാറിന്റെ പോസ്റ്റ്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് മന്ത്രി ഇത്തരത്തിൽ പോസ്റ്റ് ഇട്ടതെന്ന ആരോപണവും ഉയരുന്നു. സംഭവത്തിൽ മന്ത്രിക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് നേതൃത്വം.
Post Your Comments