തിരുവനന്തപുരം: പൊതുസമൂഹത്തെ വഞ്ചിച്ച് കലാപം സൃഷ്ടിക്കാന്‍ ഗാന്ധി ചിത്രം തകര്‍ത്തത് കോണ്‍ഗ്രസാണെന്ന ആരോപണവുമായി എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി. കോണ്‍ഗ്രസിന്റെ അധമ രാഷ്ട്രീയം തിരിച്ചറിയണമെന്നും, മനഃപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമമെന്നും എസ്.എഫ്.ഐ വിമർശിച്ചു.
‘ബഫര്‍സോണ്‍ വിഷയത്തില്‍ വയനാട് എം.പി ഓഫീസിലേക്ക് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചിന്റെ മറവില്‍ മനഃപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനായി ഗാന്ധിചിത്രം തകര്‍ത്തത് കോണ്‍ഗ്രസ് നേതൃത്വം തന്നെയാണെന്ന് വ്യക്തമായിരിക്കുകയാണ്. പൊതുസമൂഹത്തെ വഞ്ചിച്ച് കലാപം സൃഷ്ടിക്കാന്‍ തയ്യാറായ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നെറികേടില്‍ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരണം’, സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ പറഞ്ഞു.
‘രാഷ്ട്രീയ പകപോക്കലിന് രാഷ്ട്രപിതാവിനെ കരുവാക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. ഗോഡ്‌സെ കൊലചെയ്ത ഗാന്ധിയെ വീണ്ടും വീണ്ടും കൊലചെയ്യുകയാണ് കോണ്‍ഗ്രസ്’, അവർ കൂട്ടിച്ചേർത്തു.
Post Your Comments