വരാപ്പുഴ: നോട്ട് നിരോധനം നോട്ട് മാറിയെടുക്കാനുള്ള സമയപരിധിക്ക് ശേഷം അറിഞ്ഞ 70 കാരിയുടെ പക്കലുള്ളത് 3 ലക്ഷത്തോളം രൂപയുടെ പഴയ നോട്ടുകൾ. വരാപ്പുഴ ചിറയ്ക്കകം ഭഗവതിപ്പറമ്പിലെ സതി എന്ന എഴുപതുവയസുകാരിയുടെ പക്കലാണ് മൃഗാശുപത്രി സ്വീപ്പര്‍ ജോലിയിൽ നിന്ന് വിരമിച്ചപ്പോള്‍ ലഭിച്ച തുകയും പെന്‍ഷന്‍ തുകയും കൂടി മൂന്നു ലക്ഷത്തോളം രൂപയുള്ളത്. കഴിഞ്ഞ ദിവസം സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ 500 രൂപ നല്‍കിയപ്പോഴാണ് നോട്ട് നിരോധിച്ച വിവരം അറിയുന്നത്. തുടർന്ന് ബാങ്കുകൾ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല.
മൂന്നര സെന്‍റ് സ്ഥലത്ത് പണി തീര്‍ത്തിരിക്കുന്ന വീടിന്‍റെ ഒറ്റമുറിയില്‍ തനിച്ചാണ് ഇവർ താമസിക്കുന്നത്. സഹായത്തിനായി ആരെയും അടുപ്പിക്കാറില്ല. അപൂര്‍വമായിട്ടാണ് ഇവരെ നാട്ടുകാർ കാണുന്നത് തന്നെ. നോട്ടുമാറാന്‍ സഹായത്തിനായി പഞ്ചായത്ത് അംഗവും സമീപവാസികളും എത്തിയെങ്കിലും സതി വാതില്‍ തുറക്കാനും തയ്യാറാകുന്നില്ല.
Post Your Comments