KannurKeralaNattuvarthaLatest NewsNews

‘ബിജെപിയുടെ തൊലിക്കട്ടി അപാരം, നോട്ട് നിരോധനത്തിൽ മോദിയെ ജനകീയ കോടതിയിൽ വിചാരണ ചെയ്യണം’: തോമസ് ഐസക്ക്

കണ്ണൂർ: നോട്ട് നിരോധനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ജനകീയ കോടതിയിൽ വിചാരണ ചെയ്യണമെന്ന ആവശ്യവുമായി മുൻ ധനമന്ത്രി തോമസ് ഐസക്ക്. സുപ്രീം കോടതിയുടെ നിരീക്ഷണം അസംബന്ധമാണെന്നും മറിച്ചൊരു വിധി പ്രതീക്ഷിക്കാൻ മാത്രം ആരും നിഷ്കളങ്കരല്ലെന്നും തോമസ് ഐസക്ക് പറഞ്ഞു സുപ്രീംകോടതി വിധിയും പൊക്കിപ്പിടിച്ച് പ്രതിപക്ഷം മാപ്പ് പറയണമെന്ന് പറയുന്ന ബിജെപിയുടെ തൊലിക്കട്ടി അപാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘നോട്ട് റദ്ദാക്കലിലൂടെ എന്ത് നേടി?. സാമ്പത്തിക വളർച്ച താഴേക്ക് പോയി.15 ലക്ഷം കോടി വരുമാനം ഇല്ലാതായി. 52 ദിവസം സമയം നൽകിയെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം അസംബന്ധമാണ്. തോമസ് ഐസക്ക് വിമർശിച്ചു.

തൃശൂരിൽ വീണ്ടും തെരുവ് നായ ആക്രമണം : രണ്ടുപേർക്ക് പരിക്ക്

നോട്ട് നിരോധനം റദ്ദാക്കാനാകില്ലായിരുന്നു എന്ന് സുപ്രീംകോടതി വ്യക്തമാക്കി. അഞ്ചംഗ ബെഞ്ചില്‍ നാല് ജഡ്ജിമാര്‍ നോട്ട് നിരോധനം നടപ്പാക്കിയ കേന്ദ്രസർക്കാർ നടപടി ശരിവെച്ചു. എന്നാൽ, ജസ്റ്റിസ് നാഗരത്‌നയുടേത് ഭിന്നവിധിയായിരുന്നു. 58 ഹര്‍ജികളിലെ ആവശ്യങ്ങള്‍ സുപ്രീംകോടതി തള്ളി. നോട്ട് നിരോധനത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ടെന്നും സൂക്ഷ്മതയോടെ മാത്രമാണ് ഇക്കാര്യത്തില്‍ സുപ്രീംകോടതിക്ക് ഇടപെടാൻ കഴിയൂ എന്നും കോടതി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button