സോലന്‍ (ഹിമാചല്‍പ്രദേശ്): പ്രധാനമന്ത്രിന നരേന്ദ്രമോദിക്കെതിരെ മന്ത്രിസഭാംഗങ്ങളെ തന്റെ ഔദ്യോഗിക വസതിയില്‍ പൂട്ടിയിട്ട ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചതെന്ന് രാഹുല്‍ഗാന്ധി.
തനിക്ക് സുരക്ഷയൊരുക്കുന്ന സ്‌പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പിലെ ഭടന്മാരാണ് ഇക്കാര്യം പറഞ്ഞത്. അത് സത്യം തന്നെയാണ്, നോട്ട് നിരോധനം പ്രഖ്യാപിക്കുമ്പോള്‍ മോദിയുടെ കാബിനറ്റ് മന്ത്രിമാര്‍ 7 റേസ് കോഴ്‌സ് റോഡിലെ ഔദ്യോഗിക വസതിയില്‍ തടങ്കലിലായിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു. ഹിമാചല്‍പ്രദേശിലെ സോലനില്‍ തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി സ്വപ്നലോകത്താണ് ജീവിക്കുന്നത്, അദ്ദേഹത്തിന്റെ അറിവില്ലായ്മയുടെ തെളിവാണ് ബാലാകോട്ട് ആക്രമണത്തെക്കുറിച്ചുള്ള പരാമര്‍ശമെന്നും രാഹുല്‍ പറഞ്ഞു.
വ്യോമസേനാംഗങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നായിരുന്നു മോദിയുടെ ഉപദേശം. മേഘങ്ങള്‍ പാകിസ്താന്റെ റഡാറുകളുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ വ്യോമസേനയെ സഹായിക്കുമെന്ന പരാമര്‍ശത്തില്‍ അദ്ദേഹം ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. തന്നെ കേള്‍ക്കുന്ന ജനതയെ കേള്‍ക്കാന്‍ മോദി ഒരിക്കലും തയ്യാറല്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ അഞ്ചുവര്‍ഷം പാഴാക്കിയ ബി.ജെ.പി.യെപ്പോലായിരിക്കില്ല കോണ്‍ഗ്രസ് ഭരണം. കോണ്‍ഗ്രസ് അധികാരത്തില്‍സ എത്തിയാല്‍ ന്യായ് പദ്ധതി ഉള്‍പ്പെടെ തെരഞ്ഞെടുപ്പുകാലത്ത് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും നടപ്പാക്കുമെന്നും രാഹുല്‍ പറഞ്ഞു.
Post Your Comments