കൊച്ചി : ഗതാഗത കുരുക്കില്‍പ്പെടാതിരിക്കാന്‍ യൂബറിന്റെ പുതിയ സേവനം. യൂബര്‍ അവതരിപ്പിക്കുന്ന മൂവ്‌മെന്റെ് എന്ന പുതിയ സേവനമാണ് ശ്രദ്ധേയമാകുന്നത്. ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസായ യൂബറിന് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത വര്‍ദ്ധിച്ചു വരികയാണ്. പല സമയങ്ങളിലും നഗരങ്ങളിലെ വാഹനപ്പെരുപ്പം മൂലം ഗതാഗത തടസ്സങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഈ അവസരത്തിലാണ് മൂവ്‌മെന്റെ് എന്നു പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്റെ ആവശ്യകത. വന്‍ നഗരങ്ങളില്‍ ഗതാഗത തടസ്സമുള്ള സമയം എതൊക്കെയെന്ന് കണ്ടെത്താമെന്നും അതുവഴി മറ്റു മാര്‍ഗ്ഗങ്ങള്‍ യാത്രക്കാര്‍ക്ക് കണ്ടെത്താമെന്നും യൂബര്‍ പ്രോഡക്റ്റ് മാനേജര്‍ ജോര്‍ദാന്‍ ഗില്‍ബെര്‍ട്ട്‌സണ്‍ പറഞ്ഞു. ഇതു വഴി യൂബറിന് ഇന്ത്യയിലെ ഗതാഗത ഘടന ദിവസേന അറിയുവാന്‍ സാധിക്കുന്നതാണ്.
ആഘോഷങ്ങളോ മറ്റു ചടങ്ങുകള്‍ മൂലമോ ഗതാഗത്തിന് തുറന്നു കൊടുക്കാത്ത റോഡുകളുടെ വിവരങ്ങളും യൂബര്‍ ലഭ്യമാക്കുന്നതാണ്. ജനങ്ങള്‍ക്ക് യൂബറിന്റെ ഈ സേവനം സൗജന്യമായി ലഭ്യമാകുന്നതാണ്. മനില മുതല്‍ വാഷിംങ്ടണ്‍ വരെയുള്ള നഗരങ്ങളിലെ സേവനം ലഭ്യമാകുന്നതാണെന്നും ഗില്‍ബെര്‍ട്ട്‌സണ്‍ പറഞ്ഞു. സ്വകാര്യ ഡ്രൈവര്‍മാരായ 100 പേര്‍ ചേര്‍ന്ന് സാന്‍ഫ്രാന്‍സിസ്‌ക്കോയിലാണ് യൂബര്‍ ആരംഭിച്ചത്. ഇന്ന് 400 ഓളം നഗരങ്ങളിലായി 68 രാജ്യങ്ങളില്‍ യൂബര്‍ സേവനം ലഭ്യമാകുന്നുണ്ട്. പൊതുജനങ്ങള്‍ക്കും, അധികാരികള്‍ക്കും വാഹന തടസ്സങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ അറിയുവാന്‍ ഈ ആപ്പിലൂടെ സാധിക്കും. യൂബര്‍ മൂവ്‌മെന്റെ് തത്സമയം ഇന്ത്യയിലെ നാന്നൂറ്റിയമ്പതു നഗരങ്ങളിലെ ഗതാഗത നീക്കങ്ങള്‍ നിരീക്ഷിക്കും. ഇതുവഴി യാത്ര പുറപ്പെടുന്ന സമയം ജനങ്ങള്‍ക്ക് ക്രമീകരിക്കുവാന്‍ സാധിക്കുന്നതാണ്.
Post Your Comments