NewsIndia

സെൽഫി അപകടകാരിയോ ? സെൽഫിക്കടിമപ്പെട്ട പെൺകുട്ടി ആശുപത്രിയിൽ

ന്യൂഡൽഹി: സെല്‍ഫി ഭ്രമത്തിന് അടിമപ്പെട്ട പെൺകുട്ടി ഡല്‍ഹി എയിംസില്‍ ചികിത്സയില്‍.ഡല്‍ഹിയൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയാണ് തന്റെ മൂക്ക് ശസ്ത്രക്രിയ നടത്തണമെന്നാവശ്യപ്പെട്ട് എയിംസിലെ ഇ.എന്റി വിഭാഗത്തെ സമീപിച്ചത് .എന്നാൽ ഡോക്ടര്‍ ശസ്ത്രക്രിയ നടത്തുന്നതിനു പകരം പെണ്‍കുട്ടിയെ മനശാസ്ത്രവിഭാഗത്തിലേക്ക് പറഞ്ഞയക്കുകയായിരുന്നു.തുടർന്ന് പരിശോധന നടത്തിയ ഡോക്ടര്‍ പെൺകുട്ടിയുടെ മൂക്കിന് യാതൊരു പ്രശ്‌നവുമില്ല പകരം മനസികപ്രശനമാണെന്ന് വിലയിരുത്തുകയായിരിന്നു.

മാസങ്ങള്‍ക്ക് മുന്‍പ് മറ്റൊരാശുപത്രിയിലും  ശരീര ഭാഗത്തിന് ശസ്ത്രക്രിയ വേണമെന്നാവശ്യപ്പെട്ട് രണ്ടുപേര്‍ എത്തിയിരുന്നു.മൊബൈല്‍ ഫോണില്‍ സെല്‍ഫി പകര്‍ത്തുമ്പോള്‍ ആകര്‍ഷണം പോരെന്ന തോന്നലാണ് ശരീര ഭാഗങ്ങൾ  ശസ്ത്രക്രിയ ചെയ്തുമാറ്റാന്‍ യുവ തലമുറയെ പ്രേരിപ്പിക്കുന്നതെന്ന് ഡോക്ടർമാർ പറയുന്നു.ഇതിന് വൈദ്യശാസ്ത്രം നല്‍കിയിരിക്കുന്ന പേരാണ് സെല്‍ഫിസൈഡ്. സെല്‍ഫിയെക്കുറിച്ചുള്ള അമിത ഉത്കണ്ഠ വിഷാദ രോഗങ്ങള്‍ അടക്കമുള്ള മാനസിക പ്രശ്‌നങ്ങളിലേക്കും നയിക്കുന്നതായി ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു.അമേരിക്കല്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 60 ശതമാനത്തോളം ആളുകള്‍ സെല്‍ഫിസൈഡിന്റെ പിടിയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button