IndiaNews

ഭിന്നശേഷിക്കാരനെ മർദ്ദിച്ച സംഭവം- ആർ.പി.എഫുകാർക്ക് സസ്പെൻഷൻ

ന്യൂഡൽഹി : ഒഡിഷയിൽ റെയിൽവേ സ്റ്റേഷനിൽ ഭിന്നശേഷിക്കാരനെ മർദ്ദിച്ച സംഭവത്തിൽ രണ്ട് ആർ. പി എഫ് ഉദ്യോഗസ്ഥരെ മന്ത്രി സുരേഷ് പ്രഭു സസ്പെൻഡ് ചെയ്തു.
സംഭവം സോഷ്യൽ മീഡിയയിൽ വളരെ വിവാദമുണ്ടാക്കിയിരുന്നു. പല സംഘടനകളും ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു.ഒഡിഷയിലെ ബാലസോർ സ്റ്റേഷനിലാണ് മർദ്ദനം നടന്നത്.

കഴിഞ്ഞ ജനുവരി 3 ന് ആണ് സംഭവം നടന്നതായി പറയുന്നത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ടിരുന്നു. തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മന്ത്രി സുരേഷ് പ്രഭു ഉത്തരവിടുകയും സംഭവത്തിനു ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button