ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് ഐസിസില്‍ ചേരാനായി പോയ 21 മലയാളികളും ഉടന്‍ നാട്ടിലെത്തുമെന്ന് സൂചന. , രാജ്യത്ത് ഭീകരാക്രമണങ്ങള്‍ നടത്താനാണ് ഇവരുടെ പദ്ധതിയെന്നാണ് വിവരം.ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലെ ജലാലബാദിലുള്ള ഇവര്‍ ഇന്ത്യയിലേക്ക് കടക്കാനായി ശ്രമങ്ങള്‍ തുടങ്ങിയതായും റിപ്പോർട്ടുകൾ പറയുന്നു. ജലാലബാദിലെ പരിശീലന ക്യാമ്പില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ സ്ത്രീകളടക്കമുള്ള മലയാളികളാണ് രാജ്യത്തേക്ക് തിരിച്ചുവരാന്‍ നീക്കം നടത്തുന്നതായി ഇന്റലിജന്‍സ് ബ്യൂറോ നല്‍കുന്ന വിവരം.
കഴിഞ്ഞ വര്‍ഷം ജൂണിലും ജൂലൈയിലുമായി വിവിധ ബാച്ചുകളിലായിട്ടാണ് ഇവര്‍ കേരളം വിട്ടത്. ജലാലാബാദിലെ ഐസിസ് ക്യാംപിലാണ് ഇവരിപ്പോള്‍ ഉള്ളതെന്നാണ് വിവരം. കാണാതായ 21 പേരില്‍ മൂന്ന് ഗര്‍ഭിണികളുമുണ്ട്.ഐസിസിന്റെ സിറിയ കേന്ദ്രത്തിലേക്കാകും ഇവര്‍ പോയിരിക്കുക എന്നായിരുന്നു സംസ്ഥാന പോലീസിന്റെ ആദ്യത്തെ നിഗമനം. എന്നാല്‍ ദേശീയ അന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് പ്രകാരം ഇവര്‍ സിറിയയില്‍ എത്തിയിട്ടില്ല. അഫ്ഗാനിസ്ഥാനിലാണ് ഇവരുള്ളതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇറാനില്‍ നിന്നുളള സുരക്ഷാ ഏജന്‍സികളില്‍ നിന്നാണ് ഇന്ത്യയ്ക്ക് ഈ വിവരം കിട്ടിയത്.
Post Your Comments