ഹൈദരാബാദ്; ഹൈദരാബാദിലെ വിക്കറാബാദില് ആയുധ ധാരികളായ അക്രമി സംഘം ദര്‍ഗയിലെ ഇമാമിനെ കൊലപ്പെടുത്തി.സയ്യിദ് ഷാ ഷുജാഉദ്ദീന് ഹുസൈനി ചിസ്തി ഖാദിരി (43) എന്ന ഇമാമാണ് കൊല്ലപ്പെട്ടത്.ഇദ്ദേഹത്തിന്റെ രണ്ടു മക്കൾക്കും ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇമാമിന്റെ മൂത്ത മകന് സയ്യിദ് ഇമാമുമായി അക്രമി സംഘം നേരത്തെ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.ഇതിനു ശേഷം അക്രമിസംഘം ഇമാമും കുടുംബവും സഞ്ചരിച്ചിടുന്ന കാർ തടഞ്ഞു നിർത്തി ആക്രമിക്കാൻ ശ്രമിച്ചിരുന്നെങ്കിലും നാട്ടുകാർ ഇമാമിനെ അവിടുന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
പിന്നീട് ദർഗയിൽ രാത്രിയോടെ 20 പേര് വരുന്ന സംഘം അതിക്രമിച്ചു കയറിയാണ് ഇമാമിനെയും മക്കളെയും കൊലപ്പെടുത്താൻ ശ്രമിച്ചത്. മക്കളായ സയ്യിദ് സൈഫുദ്ദീനും, സയ്യിദ് ഇമാമിനും ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റു. യദിയ, യോഗിനാഥ്, ഗുണ്ഡല രാജു, നന്ദു, ബി നരസിംഹുലു തുടങ്ങിയവരാണ് അക്രമികൾ എന്ന് പോലീസ് പറഞ്ഞു.അക്രമികൾക്കായി അന്വേഷണം തുടരുന്നു.
Post Your Comments