ലഖ്നൗ: സമാജ്വാദി പാര്‍ട്ടിയിലെ പോര് മുറുകുന്നു. ജനുവരി 9 നു മുൻപായി പാര്‍ട്ടിയിലെ ഇരുവിഭാഗങ്ങളോടും ചിഹ്നം അവരുടേതാണെന്ന് തെളിയിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശിച്ചു. ഇതോടെ ‘സൈക്കിള്‍’ ചിഹ്നം നേടാനായി ഇരുപക്ഷവും കരുക്കള്‍ നീക്കിത്തുടങ്ങി.
സംസ്ഥാനമന്ത്രിമാരടക്കം ഇരുനൂറോളം എം.എല്‍.എ.മാരും എം.എല്‍.സി.മാരുമാണ് അഖിലേഷിന്റെ വസതിയില്‍ ഇതിനായി ഒത്തുകൂടിയത്. തങ്ങളില്‍നിന്ന് അഖിലേഷ് ഒപ്പുകള്‍ ശേഖരിച്ചുവെന്നാണ് യോഗം കഴിഞ്ഞിറങ്ങിയ കാണ്‍പുര്‍ എം.എല്‍.എ. ഇര്ഫാന് സോളങ്കി പറഞ്ഞത്. അഖിലേഷ് ഉടൻ തന്നെ ബാക്കിയുള്ള സ്ഥാനാര്‍ഥികളുടെ പട്ടികയും പുറത്തിറക്കുമെന്നാണ് അദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കിയത്.
അതേസമയം, ഒപ്പുകള്‍ ശേഖരിച്ച് മുലായംസിങ് യാദവ് ശിവ്പാലിനോടൊപ്പം ഡല്‍ഹിയിലെത്തി. ഇവിടെവെച്ച് ഇലക്ഷന് കമ്മിഷനെ കാണുമെന്നാണ് കരുതുന്നത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ മുഹമ്മദ് അസംഖാന് പ്രശ്നങ്ങള്‍ അവസാനിപ്പിക്കുന്നതിനായി രണ്ട് മണിക്കൂറോളമാണ് അഖിലേഷുമായി കൂടിക്കാഴ്ച നടത്തിയത്.
Post Your Comments