
ന്യൂഡല്‍ഹി: നരേന്ദ്ര മോദി ഒരിക്കല്‍ കൂടി പ്രധാനമന്ത്രിയാകണമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്. ലോകസ്ഭയിലാണ് മുലായം ഇക്കാര്യം പറഞ്ഞത്. മോദി നല്ല ഭരണമാണ് കാഴ്ചവച്ചത്. അദ്ദേഹത്തിനെതിരെ ആര്‍ക്കും വിരല്‍ ചൂണ്ടാനാവില്ലെന്നും വേഗത്തില്‍ തീരുമാനമെടുക്കാനും പദ്ധതികള്‍ നടപ്പാക്കാനും മോദിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments