ന്യൂഡല്‍ഹി: പ്രശസ്ത നടന്‍ കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചിഹ്നം അനുവദിച്ചു. ബാറ്ററി ടോര്‍ച്ച് ചിഹ്നമാണ് അനുവദിച്ചിരിക്കുന്നത്. ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിന് കമല്‍ ഹാസന്‍ നന്ദി അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മക്കള്‍ നീതി മയ്യത്തിന് പുറമെ 38 പുതിയ പാര്‍ട്ടികള്‍ക്കും കമ്മീഷന്‍ ചിഹ്നം അനുവദിച്ചിട്ടുണ്ട്.
പുതുച്ചേരി ഉള്‍പ്പെടെ തമിഴ്നാട്ടിലെ മുഴുവന്‍ ലോക്സഭാ സീറ്റിലും തന്റെ പാര്‍ട്ടി മത്സരിക്കുമെന്ന് നേരത്തെ തന്നെ കമല്‍ ഹാസന്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ സഖ്യങ്ങളില്‍ ഭാഗമാവാതെ പാര്‍ട്ടി തനിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തമിഴ്നാട്ടിലെ ജനങ്ങളെ അഴിമതിയില്ലാതെ സേവിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും തങ്ങളുടെ കൈകളില്‍ കറപുരളില്ലെന്നും കമല്‍ ഹാസന്‍ പറഞ്ഞിരുന്നു.
Post Your Comments