
തിരുവനന്തപുരം: ഈസ്റ്റ് കോസ്റ്റ് സംഘടിപ്പിക്കുന്ന കുടുംബ നവമാധ്യമ സൗഹൃദ സംഗമത്തിന് ഇനി മണിക്കൂറുകള്‍ ബാക്കി. രാവിലെ 11മണിക്ക് ശാസ്തമംഗലത്തെ ഈസ്റ്റ് കോസ്റ്റ് ഓഡിറ്റോറിയത്തിലാണ് സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ ഏറ്റവും മികച്ച നവമാധ്യമ കൂട്ടായ്മയായ ഈസ്റ്റ് കോസ്റ്റ് ഫാമിലി ക്ലബ്ബിന്റെ അഞ്ചാം വാര്‍ഷികാഘോഷമാണ് ചടങ്ങിലെ മുഖ്യആകര്‍ഷണം. ഇതോടൊപ്പം ഒരിടവേളക്കുശേഷം പുനരാരംഭിക്കുന്ന ഈസ്റ്റ് കോസ്റ്റ് സ്‌റ്റേജ് ഇവന്റ്‌സിന്റെ ഉദ്ഘാടനവും നടക്കും. തുടര്‍ന്ന് പ്രൗഢഗംഭീരമായ കലാവിരുന്നും അരങ്ങേറും.
മലയാളത്തിലെ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൊന്നായ ഈസ്റ്റ് കോസ്റ്റ് ഡെയിലിയുടെ അഞ്ചാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ കുടുംബ നവമാധ്യമ സൗഹൃദ സംഗമം സംഘടിപ്പിക്കുന്നത്. ചടങ്ങുകള്‍ ഈസ്റ്റ് കോസ്റ്റ് ഡെയിലിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ facebook.com/eastcoastdaily ല്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.
Post Your Comments